Kerala

സിപിഐ നേതാക്കള്‍ക്ക് നേരെ ലാത്തിചാര്‍ജ്; എംഎല്‍എയ്ക്കും പരിക്ക്

കൊച്ചി: കൊച്ചിയിലെ സിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഉള്‍പ്പെടെ സിപിഐ നേതാക്കള്‍ക്ക് നേരെ ലാത്തിചാര്‍ജ്. എംഎല്‍എ എല്‍ദോ എബ്രഹാമിന് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ഞാറയ്ക്കല്‍ സിഐ മുരളിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഐജി ഓഫീസിലേക്കായിരുന്നു പ്രതിഷേധം. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top