വര്‍ക്കല:തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മുപ്പതിലധികം കേസുകളില്‍ പ്രതിയായ മോഷ്ടാവിനെ വര്‍ക്കല പോലീസ് കൊട്ടിയത്തുനിന്ന് അറസ്റ്റ് ചെയ്തു. ആട് മണി എന്നറിയപ്പെടുന്ന കൊട്ടിയം കൊട്ടുംപുറം ചരുവിള വീട്ടില്‍ മണി (43)യാണ് പിടിയിലായത്. രണ്ടുമാസത്തിനിടയില്‍ വര്‍ക്കല സ്റ്റേഷന് പരിധിയില്‍ ഫാന്റം പൈലി എന്ന മോഷ്ടാവുമായി ചേര്‍ന്ന് മൂന്നുപോത്തുകളെയും എട്ട് ആടുകളെയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
2000 മുതല്‍ 2013 വരെ കൊല്ലം ജില്ലയിലെ കൊട്ടിയം, പുനലൂര്‍, പാരിപ്പള്ളി, പരവൂര്‍, തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്, മംഗലപുരം, ആറ്റിങ്ങല്‍, ശ്രീകാര്യം സ്റ്റേഷനുകളുടെ പരിധിയില്‍ ഒട്ടേറെ കവര്‍ച്ചക്കേസുകളില്‍ പ്രതിയാണിയാള്‍. 2013-ല്‍ ആറ്റിങ്ങലില്‍ അറസ്റ്റിലായ മണി ആറുമാസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങി പഴയ കൂട്ടാളികളുമായിചേര്ന്ന് വീണ്ടും മോഷണം തുടരുകയായിരുന്നു.