നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവയടങ്ങിയ ഫലമാണ് പേരയ്ക്ക.
പേരയ്ക്കയിലെ വിറ്റാമിന്‍ സി ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യും. അണുബാധയില്‍ നിന്നും സംരക്ഷണം നല്കുന്നു. വൃക്കയിലെ കല്ല് ഇല്ലാതാക്കും. രക്തസമ്മര്‍ദം നിയന്ത്രിക്കും. കാഴ്ച്ച ശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഗര്ഭിണികള്കളുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. ഹോര്‍മോണുകളുടെ ഉത്പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പര്‍ സഹായിക്കുന്നു. അതിനാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകും.