ദുബായ്: ദുബായിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ ഇന്ത്യന്‍ നാവികനെ ഇറാന് ജലാതിര്‍ത്തിക്കുള്ളില്‍ കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരിയെയാണ് ഈ മാസം 15 മുതല്‍ കാണാതായത്. കപ്പലില്‍ നിന്നു കടലില്‍ വീണ ആയുഷ് തിരകളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് കമ്പനി അറിയിച്ചതെന്ന് സഹോദരി പ്രിയങ്ക ചൗധരി പറഞ്ഞു.
ആയുഷിനു നന്നായി നീന്തലറിയാം. 15നു നടന്ന സംഭവം 17നാണു തങ്ങളെ അറിയിച്ചതെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതര്‍ വിശദ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മേയില്‍ ദുബായിലെത്തിയ ആയുഷ് മറ്റൊരു കപ്പലില്‍ ജോലിക്കു ശ്രമിച്ചുവരികയായിരുന്നു.