കോഴിക്കോട്:സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് ഇലക്ട്രോണിക്സ് ഗൃഹോപകരണ ഷോറും ,ഗോപു നന്തിലത്ത് ജി മാർട്ട് കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ പ്രവർത്തനമാരംഭിച്ചു.കോഴിക്കോട് എംഎൽഎ എ. പ്രദീപ്കുമാറും മേയർ തോട്ടത്തിൽ രവീന്ദ്രനും സംയുക്തമായി ഉദ്ഘാടനകർമം നിർവ്വഹിച്ചു.ബേബി ദക്ഷ ഗൗരി സുജിത്ത്,മാസ്റ്റർ ദ്രുവ് ദേവ് എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.
ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത് ,ഷൈനി ഗോപു നന്തിലത്ത് ഡയറക്ടർ ഐശ്വര്യ സുജിത്ത് എന്നിവർ ആദ്യ വില്പന നിർവ്വഹിച്ചു.
ജി മാർട്ടിന്റെ കോഴിക്കോട് നഗരത്തിലെ രണ്ടാമത്തെയും നന്തിലത്ത് ജി മാർട്ടിന്റെ മുപ്പത്തി അഞ്ചാമത്തെയും ഷോറൂമാണിത്. ഉദ്ഘാടന ദിവസം ഷോറും സന്ദര്ശിച്ചവർക്ക് വിസിറ്റ് ആൻഡ് വിൻ ഓഫറിലൂടെ ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഓരോ എൽ ഇ ഡി ടിവി സമ്മാനമായി നൽകി.ഗ്രാൻഡ് ഇനോഗ്രൽ ബമ്പർ ഓഫറിന്റെ ഭാഗമായി ആദ്യത്തെ പത്ത് ദിവസം പർച്ചേയ്സ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനമായി ഡാറ്റ്സൻ റെഡി ഗോ കാർ സ്വന്തമാക്കാം.
കൂടാതെ ജി മാർട്ട് ഓഫറിന്റെ ഭാഗമായി ഗോപു നന്തിലത്ത് ജി മാർട്ട് ഷോറൂമുകളിൽ നിന്ന് പർച്ചേയ്സ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് നറുക്കെടുപ്പിലൂടെ സമ്മാനമായി ഡാറ്റ്സൻ റെഡി ഗോ കാർ സമ്മാനമായി നൽകുന്നു.ഈ ഓഫർ 2019 ജൂലൈ 20 മുതൽ 2020 ജനുവരി 31 വരെയാണ്.ഉദ്ഘാടനം ചെയ്ത ഷോറൂമിൽ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ എൽ ജിയുടെ ഹൈ എൻഡ് പ്രൊഡക്ടുകളുടെ എൽ ജി എച്ച് എ ക്ലിനിക്കിന്റെയും,സാംസങ് പ്രൊഡക്ടുകളുടെ എക്സ്ക്ളൂസീവ് ഔട്ട് ലെറ്റിന്റെയും ഉദ്ഘാടനം എം എൽ എ എ. പ്രദീപ്കുമാർ നിർവ്വഹിച്ചു.കൂടാതെ ഏറ്റവും പുതിയ വോൾട്ടാസ് ബെക്കോ പ്രൊഡക്ടുകളുടെ ഔട്ട് ലെറ്റിന്റെയും ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രനും നിർവ്വഹിച്ചു.
പർച്ചേയ്സ് ചെയ്യുന്നവർക്ക് സമ്മാനങ്ങൾക്കും ഉദ്ഘാടന ഓഫറുകൾക്കും പുറമെ കമ്പനികൾ നൽകുന്ന ഡിസ്കൗണ്ടുകളും എക്സറ്റൻഡഡ് വാറന്റികളും ഗിഫ്റ്റുകളും സ്വന്തമാക്കാം.പലിശരഹിതമായ കുറഞ്ഞ തവണ വ്യവസ്ഥയിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഗൃഹോപകരണങ്ങൾ പർച്ചേയ്സ് ചെയ്യാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സവിശേഷതകൾ ഉൾകൊള്ളുന്ന ഷോറും ഏറ്റവും മികച്ച ഡിസ്പ്ലേ സംവിധാനത്തോട് കൂടിയതാണ്.
ലോകോത്തര ഗൃഹോപകരണ ബ്രാൻഡുകളുടെ വർഷങ്ങളായുള്ള ഏറ്റവും മികച്ച ഡീലറായതിനാൽ കോഴിക്കോട് നന്തിലത്ത് ജി മാർട്ട് ഷോറൂമിൽ നിന്ന് മാത്രം മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും മികച്ച ഓഫറിൽ ഈ ഉൽപ്പന്നങ്ങളെല്ലാം നിങ്ങൾക്ക് ലഭിക്കുന്നു.
ലോകോത്തര നിലവാരമുള്ള കിച്ചൻ ഇന്റീരിയർസിന്റെ എക്സ്ക്ളൂസീവ് കളക്ഷൻസും ,മികച്ച ക്രോക്കറിക്കുള്ള ഒരു പ്രത്യേക ഡിവിഷനും ഈ പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്.കൂടാതെ ഫാൻ,കൂളർ,വാട്ടർ ഹീറ്റർ തുടങ്ങിയ മിനി ഹോം അപ്ലയൻസസുകൾക്കും ക്രോക്കറി ഉത്പന്നങ്ങൾക്കും 50% വരെ ഡിസ്കൗണ്ടും നൽകുന്നു.ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളും ,ഏറ്റവും മികച്ച പ്രോഡക്ട് ഡിസ്പ്ളേയും പരിചയ സമ്പന്നരായ സെയിൽസ് ടീമും ഗോപു നന്തിലത്ത് ജി മാർട്ടിന്റെ സവിഷേതയാണ്.
ചടങ്ങിൽ ചന്ദ്രൻ നന്തിലത്ത്, ഗോപു നന്തിലത്ത് ജി മാർട്ട് സി ഇ ഒ സുബൈർ പി എ,ഊട്ടോളി കൃഷ്ണൻകുട്ടി,ഉദയ് കെ മേനോൻ,അഡ്മിനിസ്ട്രേറ്റീവ് മാനേജർ ജോയ് എൻ പി എന്നിവർ സന്നിഹിതരായി.
ഗോപു നന്തിലത്ത് ജി മാർട്ട് ഞായറായാഴ്ചകളിലും തുറന്ന് പ്രവർത്തിക്കുന്നതാണ്.