കൊച്ചി: കെഎസ്ഇബിയുടെ വിവേചന നയത്തിനെതിരെ സി ഒ എ പ്രക്ഷോഭത്തിലേക്ക്. ഓഗസ്റ്റ് 1 ,2 തീയതികളില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹസമരം നടത്തും. കോര്‍പ്പറേറ്റ് അധിനിവേശത്തില്‍ പ്രതിസന്ധി നേരിടുന്ന ചെറുകിട കേബിള്‍ ടിവി സംരഭകരെ സംരക്ഷിക്കുക, കെഎസ്ഇബി സര്‍ക്കാര്‍ നയം തിരുത്തുക, കെഎസ്ഇബി അമിതമായി വര്‍ദ്ധിപ്പിച്ച പോസ്റ്റ് വാടക പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സിഒഎയുടെ ധര്‍മ്മ സമരത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക നായകര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കും.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)