Kerala

മജീദ് മാഷ് അനുസ്മരണയോഗം നാളെ എളമക്കരയില്‍

കൊച്ചി: എളമക്കര യുവകലാതരംഗിന്റെ ആഭിമുഖ്യത്തില്‍ ആദ്യകാല നാടക ചലച്ചിത്ര സംഗീത സംവിധായകന്‍ മജീദ് മാഷ് അനുസ്മരണം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 6 ന് എളമക്കര എസ്എന്‍ഡിപി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ നാടക സംഗീത രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സംവിധായകരായ ലാല്‍, റാഫി, മെക്കാര്‍ട്ടിന്‍, ഷാഫി, സോഹന്‍ സീനുലാല്‍ ഗായകരായ തോപ്പില്‍ ആന്റോ, മിന്‍മിനി, അഫ്‌സല്‍, രേണുക ഗിരിജന്‍, ജൂനിയര്‍ മെഹബൂബ്, എ ആര്‍ രതീശന്‍ ( നാടകം) സംഗീത സംവിധായകരായ ടി എസ് രാധാകൃഷ്ണന്‍, ഇഗ്നേഷ്യസ്, കെ എം ഉദയന്‍, യുവകലാതരംഗ് രക്ഷാധികാരി എം കെ സുനില്‍ എന്നിവര്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top