താമരശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തല മൊട്ടയടിച്ചശേഷം പോലീസില്‍ ഏല്പിച്ചു. പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫിയാണു പോലീസിന്റെ പിടിയിലായത്.
അതേസമയം ഷാഫിയുടെ സഹായിയും പോലീസ് വലയിലാണ്. ഷാഫിക്കെതിരെ മറ്റു പല കേസുകളും ഉണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ വിശദമായി അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.ഏറെ നേരം കഴിഞ്ഞ് ശാഫി ബൈക്കിനരികില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താമരശ്ശേരി പോലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.