കഴക്കൂട്ടം: എ.ടി.എമ്മില്‍ പണമില്ലാത്തതിന് കൗണ്ടറില്‍ മൂത്രമൊഴിച്ച് പ്രതിഷേധം. ഗ്രാമീണബാങ്കിന്റെ കണിയാപുരം ശാഖയ്ക്ക് സമീപത്തെ എ.ടി.എം കൗണ്ടറില്‍ കഴിഞ്ഞദിവസമാണ് സംഭവം. രാവിലെ മാനേജര്‍ എത്തിയപ്പോഴാണ് എ.ടി.എം കൗണ്ടര്‍ കേടുപാട് വരുത്തിയതും മൂത്രമൊഴിച്ചതും ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് സി സി ടി വി ക്യാമറ പരിശോധിച്ചപ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായി. ഇതുസംബന്ധിച്ച് മാനേജര്‍ മംഗലപുരം പോലീസില്‍ പരാതി നല്കി. ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
എ ടി എമ്മില്‍ പണമില്ലാത്തതിന് കൗണ്ടറില്‍ മൂത്രമൊഴിച്ച് പ്രതിഷേധം
By
July 13, 2019 4:22 pm