കണ്ണൂര്‍:റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യ റസ്റ്റോറന്റ് കണ്ണൂരില്‍. എസ്.എന്‍ പാര്‍ക്ക് റോഡിന് സമീപം ആരംഭിക്കുന്ന ‘ബീ അറ്റ് കിവീസോ’ റസ്റ്റോറന്റിലാണ് റോബോട്ടുകള്‍ ഭക്ഷണം വിളാമ്പാനെത്തുക. ഈ മാസം 14ന് ചലചിത്രതാരം മണിയന്‍പിള്ള രാജു റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യും. സെന്‍സറിന്റെ സിഗ്നല്‍ അറിഞ്ഞാണ് റോബോട്ടുകളായ ജയിനും അലീനയും യന്ത്രക്കൈകള്‍കൊണ്ട് ഭക്ഷണം വിളമ്പുന്നത്.
ചൈനയില്‍ നിന്നെത്തിച്ച് ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതാണ് മൂന്ന് റോബോട്ടുകള്‍. കുട്ടികള്‍ക്ക് വിനോദത്തിനായി ഒരു കുട്ടി റോബോട്ടുകൂടി എത്തും. അടുക്കളയില്‍ നിന്ന് റോബോര്‍ട്ടിന്റെ കൈയില്‍ കൊടുത്തുവിടുന്ന ഭക്ഷണം കൃത്യമായി ടേബിളില്‍ എത്തിച്ചു നല്കുന്ന പ്രോഗ്രാമിങ്ങാണ് ഇതില്‍ നടത്തിയിട്ടുള്ളത്.