ദില്ലി:അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ക്ഷണിച്ചുകൊണ്ട് കൂട്ടായ്മ ശക്തിപ്പെടുത്തി ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൊയ്യാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നു. ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ഫെസിലിറ്റേഷന്‍ ഏജന്‍സിയുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ആമസോണിന്റെ ശ്രമം.
ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ഫെസിലിറ്റേഷന്‍ ഏജന്‍സി, ഇന്ത്യയിലേക്ക് സുസ്ഥിര നിക്ഷേപം സുഗമമാക്കുന്നതിനും വിദേശ നിക്ഷേപകര്‍ക്ക് ധാരാളം നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്ത് വിദേശ നിക്ഷേപം കൂടുതല്‍ ഉയര്‍ത്തുന്നതിനായി വിവിധ ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് നല്‍കും.