Entertainment

നമിതയുടെ ബെസ്റ്റ് ഫ്രണ്ട്‌സിലൊരാള്‍ മീനാക്ഷി; ചിത്രം പങ്കുവെച്ച് താരം

തന്റെ ഉറ്റ ചങ്ങാതികളോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് നടി നമിത പ്രമോദ്. സംവിധായകന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയാണ് നമിതയുടെ കൂടെ ഫോട്ടോയില്‍ കാണുന്ന ഒരാള്‍. എന്നാല്‍ ഫോട്ടോ എടുക്കുന്ന മുഖം മറച്ചിരിക്കുന്ന പെണ്‍കുട്ടി ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍.

നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയാണ് മറ്റൊരാള്‍. നിഴലുകള്‍… ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Shades 🦋🦋🦋 #bff @aayishanadhirshahh

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ആയിഷയ്ക്കൊപ്പമുള്ള മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോകളും സുഹൃത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോയുമെല്ലാം നേരത്തെ വൈറലായിരുന്നു. ചെന്നൈയിലെ കോളജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ഇപ്പോള്‍ മീനാക്ഷി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top