ദില്ലി: കര്‍ണാടകത്തില്‍ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി. ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ആര് അശോക് മുംബൈയില്‍ എത്തി വിമത എം എല്‍ എമാരെ കണ്ടു. അതേ സമയം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും മന്ത്രി ഡി.കെ ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച എംഎല്‍എ മുംബൈ പൊലീസിന് പരാതി നല്കി.
14 എം എല്‍ എമാര്‍ രാജിവച്ചു. കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും കുമാരസ്വാമി സ്ഥാനമൊഴിയണമെന്നും ബിജെപി ആവശ്യം. എന്നാല്‍ വിമതരുടെ രാജി വൈകിപ്പിച്ചും അയോഗ്യത ഭീഷണി മുഴക്കിയുമുള്ള കോണ്‍ഗ്രസ് തന്ത്രത്തിന് ഗവര്‍ണറെ മുന്‍ നിര്‍ത്തി മറുപടി കൊടുക്കാനാണ് ബിജെപി തീരുമാനം. ഉച്ചക്ക് ഒരു മണിക്കാണ് ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ വജുഭായ് വാലയെ കാണുക.