മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്റ രാജിവെച്ചു. രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്തുണയര്‍പ്പിച്ചാണ് തന്റെ രാജിയെന്ന് മിലിന്ദ് ദേവ്റ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മിലിന്ദ് ദേവ്റെയെ പാര്‍ട്ടി മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്.