Breaking News

കര്‍ണാടകയില്‍ ഭരണപ്രതിസന്ധി; 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു

ബംഗളൂരു: രാജിക്കൊരുങ്ങി കര്‍ണാടകയില്‍ 8 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും സ്പീക്കറെ കണ്ടു. കോണ്‍ഗ്രസ് വിമതന്‍ രമേശ് ജെര്‍ക്കിഹോളിയുടെ നേതൃത്വത്തിലാണ് നീക്കം. ജെഡിഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.വിശ്വനാഥ്, മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും രാജിവയ്ക്കുന്ന എംഎല്‍എമാരില്‍ ഉള്‍പ്പെടും.

ഉപമുഖ്യമന്ത്രി ജി പരമേശ്വര കോണ്‍ഗ്രസ് എംഎല്‍എമാരുടെ അടിയന്തരയോഗം വിളിച്ചു. സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ബംഗളൂരുവിലേക്ക് തിരിച്ചു. 224 അംഗ കര്‍ണാടക നിയമസഭയില്‍ 15 പേര്‍ രാജിവെച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top