Latest News

മൊബൈല്‍ ഫോണിന് അടിമയാണെങ്കില്‍ സൂക്ഷിച്ചോ!!! തലയില്‍ ‘കൊമ്പ്’ മുളക്കും

ക്വീന്‍സ് ലാന്‍ഡ്: മൊബൈല്‍ ഫോണിന് അടിമയായവരുടെ തലയില്‍ ‘കൊമ്പ്’ മുളക്കുമെന്ന് പഠനം. ജേര്‍ണല്‍ ഓഫ് അനാട്ടമിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

നിരന്തരമായി മൊബൈല്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നവര്‍ക്കാണ് കൊമ്പ് മുളക്കാന്‍ സാധ്യത കൂടുതല്‍. തലയുടെ പിന്‍വശത്തെ അസ്ഥികളാണ് വളഞ്ഞ് പുറത്തേക്ക് തള്ളി കൊമ്പുകളാവുക. ആസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് സണ്‍ഷൈന്‍ കോസ്റ്റിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തലയുടെ ഭാരം നട്ടെല്ലിലെ അസ്ഥികളില്‍നിന്നും കഴുത്തിലെ പേശികളിലേക്ക് മാറുന്നു. തുടര്‍ന്ന് തലയിലെ അസ്ഥികള്‍ ബന്ധിപ്പിക്കുന്നിടത്ത് ചെറിയ പുറത്തേക്കുള്ള വളര്‍ച്ച രൂപപ്പെടുന്നു. ഇതാണ് തലക്ക് പിന്നില്‍ ‘കൊമ്പ്’ വളരാനുള്ള കാരണം.

മൊബൈല്‍ അടിമകളായ 18 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ നടത്തിയ എക്‌സ് റേ പരിശോധനയില്‍ 41 ശതമാനം പേര്‍ക്കും അസ്ഥികളുടെ ഈ അസാധാരണ വളര്‍ച്ചയുള്ളതായി കണ്ടെത്തി. സാധാരണയായി പ്രായമേറിയവരിലാണ് തലയിലെ അസ്ഥിവളര്‍ച്ച കാണപ്പെടേണ്ടത്. എന്നാല്‍, ചെറുപ്പക്കാരില്‍ ഇത് കണ്ടെത്തിയതാണ് ഗവേഷകരെ അത്ഭുതപ്പെടുത്തിയത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിന്റെയും തലയുടെയും തുലനാവസ്ഥ നിലനിര്‍ത്തണമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. ഏറെ നേരം മുന്നോട്ട് ആഞ്ഞിരുന്ന് ഫോണില്‍ നോക്കുന്നത് ഒഴിവാക്കണമെന്നും പഠനങ്ങള്‍ നിര്‍ദേശിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top