ന്യൂഡല്‍ഹി: സ്കൂള്‍ സമയം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് എക്സ്ട്രാ ക്ലാസ് എടുത്തത് കാരണം അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ഡല്‍ഹി ജസോലയിലെ ഒരു സ്കൂളിലാണ് സംഭവം. 27 കാരിയായ അധ്യാപികയുടെ പരാതിയിലാണ് പ്രിന്‍സിപ്പാള്‍ രാകേഷ് ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂള്‍ സമയം കഴിഞ്ഞ് എക്സ്ട്രാ ക്ലാസ് എടുത്തതിന്റെ പേരില്‍ അധ്യാപികയെ പ്രിന്‍സിപ്പാള്‍ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി. മുറിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ശകാരിക്കുകയും പിന്നീട് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് അധ്യാപികയുടെ പരാതി. അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സിപ്പാള്‍ തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്നും യുവതി പരാതിപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് പ്രിന്‍സിപ്പാള്‍ പൊലീസ് പിടിയിലാകുന്നത്.