Breaking News

എല്ലാവര്‍ക്കും വീട്; എല്ലാവര്‍ക്കും കുടിവെള്ളം; ഡിജിറ്റല്‍ ഇന്ത്യ ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റ്



ന്യൂഡല്‍ഹി:മുഴുവന്‍ ആളുകള്‍ക്കും വീടു നല്‍കും.മാതൃകാ വാടക നിയമം നടപ്പാക്കുമെന്ന്  നിര്‍മ്മല സീതാരാമന്‍ പറഞ്ഞു..2022ഓടെ 1.95 കോടി വീടുകള്‍ നിര്‍മ്മിക്കും.

5 വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും

കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.മിനിമം ഗവണ്‍മെന്റ് മാക്സിമം ഗവേണന്‍സ് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം

എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒറ്റ വൈദ്യുതി ഗ്രിഡ്‌

പെട്രോളിന്റേയും ഡീസലിന്റേയും വില കൂടും

സ്വര്‍ണത്തിന് വിലകൂടും. സ്വര്‍ണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവ കൂട്ടി

സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10-ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി

റെയില്‍ വികസനത്തിന് പിപിപി മോഡല്‍ കൊണ്ടുവരും.സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് സഹായകമായി.എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒറ്റ വൈദ്യുതി ഗ്രിഡ്.

ചെറുകിട ഇടത്തരം കച്ചവടക്കാര്‍ക്ക് രണ്ട് ശതമാനം ജിഎസ്ടി ഇളവ്

മൂന്ന് കോടി കച്ചവടക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്ന പുതിയ പദ്ധതി

ചെറുകിട ഇടത്തരം കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി

വ്യോമയാനം, മാധ്യമരംഗം, ഇന്‍ഷൂറന്‍സ് മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കും

45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും 

ചരക്ക് ഗതാഗതത്തിന് ജലമാര്‍ഗം കൂടുതല്‍ ഉപയോഗിക്കും; ഗംഗാ നദിയിലൂടെയുള്ള ഗതാഗതം നാലിരട്ടിയാക്കും

വിദേശ നിക്ഷേപകര്‍ക്ക് എളുപ്പത്തിലുള്ള നടപടിക്രമങ്ങള്‍

ഗ്രാമീണ-നഗര വിഭജനം ഒഴിവാക്കുന്നതിനായി ഭാരത്മാല, സാഗര്‍മാല, ഉഡാന്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കും

അടുത്ത വര്‍ഷം 210 കിലോ മീറ്റര്‍ കൂടി മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കും

ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ്‌

എല്ലാ മേഖലയിലും സ്പര്‍ശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയാണ് ലക്ഷ്യം

റെയില്‍വേ വികസനത്തിന് വന്‍ തുക; 2030 വരെ 50 ലക്ഷം കോടി ചിലവഴിക്കും

എല്ലാ ഗ്രാമീണ ഭവനത്തിനും വൈദ്യുതി, ശുദ്ധമായ പാചക സൗകര്യം

ഇന്‍ഷൂറന്‍സ് ഇടനിലക്കാര്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും

സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ കച്ചവട മേഖലയില്‍ വിദേശ നിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങള്‍ ലഘൂകരിക്കും

ഇലക്ട്രോണിക് ഫണ്ട് ശേഖരത്തിനുള്ള പ്ലാറ്റ്‌ഫോം

1.5 കോടിക്ക് താഴെ വിറ്റുവരവുള്ള ചില്ലറ കച്ചവടക്കാര്‍ക്കും കടയുടമകള്‍ക്കും പെന്‍ഷന്‍

ചരക്ക് ഗതാഗതത്തിന് ജലമാര്‍ഗം കൂടുതല്‍ ഉപയോഗിക്കും; ഗംഗാ നദിയിലൂടെയുള്ള ഗതാഗതം നാലിരട്ടിയാക്കും

ഐഎസ്ആര്‍ഒയോട് ചേര്‍ന്ന് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി പ്രവര്‍ത്തിക്കും

ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കാന്‍ പുതിയ കോര്‍പ്പറേഷന്‍ രൂപീകരിക്കും

2025നകം 1.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമിക്കും

ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി

മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനക്ക് നിര്‍ദേശം

ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍ വിപുലപ്പെടുത്തും; എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും

എന്‍.ആര്‍.ഐകാര്‍ക്ക് ഇന്ത്യന്‍ ഓഹരികളില്‍ പരിധികളില്ലാതെ പ്രവേശനം

ഒക്ടോബറോടെ നഗരങ്ങൾ വെളിയിട വിസർജ്ജന മുക്തമാക്കാൻ കഴിയും. നിലവില്‍ 95 % നഗരങ്ങളും വെളിയിട വിസർജന മുക്തമാണെന്ന് ധനമന്ത്രി

ഗാന്ധിജിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ഗാന്ധി പീഡിയ പുറത്തിറക്കും. സ്വച്ഛ് ഭാരത മിഷൻ വിപുലീകരിക്കും

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള നടപടികള്‍

സർവ്വകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും. ഗവേഷണത്തിന് ഊന്നൽ നൽകിയുള്ള വിദ്യാഭ്യാസപരിഷ്കരണം സാധ്യമാക്കും

കാര്‍ഷിക-ഗ്രാമീണ വ്യവസായങ്ങളില്‍ 75,000 വിദഗ്ദ്ധ സംരഭകരെ വികസിപ്പിച്ചെടുക്കും

രാജ്യത്തെ ഇലക്ട്രിക്ക് വാഹനവിപണിയെ കരുത്തുറ്റതാക്കാന്‍ പദ്ധതി. എഫ്.എ.എം.ഇ രണ്ടാം ഘട്ടം വഴി ഇലക്ട്രിക്ക് വാഹനങ്ങളും ഉപഭോഗവും ഉത്പാദനവും വര്‍ധിപ്പിക്കും

തൊഴില്‍ നിയമങ്ങള്‍ കാര്യക്ഷമമാക്കും

സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ ചാനൽ. രണ്ട് വർഷത്തിനിടെ 300 പുതിയ സംരംഭകരെ സ്റ്റാർട്ട് അപിലൂടെ കൊണ്ടുവരാനായിയെന്ന് ധനമന്ത്രി

നാഷണൽ റിസർച്ച് ഫൗണ്ടേഷൻ വഴി എല്ലാ മന്ത്രാലയങ്ങളിലെയും ഗവേഷണ ഫണ്ടുകൾ ഏകീകരിക്കും. വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി രൂപീകരിക്കും

ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കും. മുള, തേൻ, ഖാദി മേഖലകളിൽ 100 ക്ലസ്റ്ററുകൾ രൂപീകരിക്കും. കരകൗശല വിദഗ്ധർക്ക് പ്രയോജനം. 80 ജീവനോപാധി വികസന പദ്ധതികൾ നടപ്പിലാക്കും 

വിദ്യാഭ്യാസ സമ്പ്രദായത്തെ പരിവര്‍ത്തനം ചെയ്യുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരഭങ്ങള്‍ക്ക് പ്രത്യേക സഹായം

വികസനത്തില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നാരി ടു നാരായണി പദ്ധതി

വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് എസ്.എച്ച്.ജി (വുമണ്‍ സെല്‍ഫ് ഗ്രൂപ്പ്) പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എന്‍.ആര്‍.ഐകാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ നിര്‍ദേശം

തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്ന ഭാരത് നെറ്റ്‌

കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് പരിശീലനം. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ രാജ്യങ്ങളില്‍ എംബസികളും ഹൈക്കമ്മീഷനുകളും തുറക്കും

കായിക താരങ്ങളുടെ വികസനത്തിന് ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ്‌

റയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി വിപുലമായി പദ്ധതികള്‍

പൊതുമേഖലാ ബാങ്കുകള്‍ 70000 കോടി രൂപ വായ്പ നല്‍കും

ഭവന വായ്പാ രംഗത്തെ നിയന്ത്രണാധികാരം റിസര്‍വ് ബാങ്കിന് തിരികെ നല്‍കും

സബര്‍ബന്‍ റെയില്‍വേയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ റെയില്‍ മന്ത്രാലയത്തോട് നിര്‍ദേശം

അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് നൂറ് ലക്ഷം കോടി രൂപ. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ 

എയർ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും

ഇന്ത്യയുടെ വിദേശ കടം അഞ്ച് ശതമാനത്തില്‍ താഴെ; ഇന്ത്യയുടെ കരുത്തെന്ന് മന്ത്രി

നേരിട്ടുള്ള നികുതി വരുമാനം 2014 മുതല്‍ 19 വരെ 78 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി

400 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനം ടാക്‌സ് നല്‍കിയാല്‍ മതി.നിലവില്‍ ഇത് 250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്കായിരുന്നു ബാധകമായിരുന്നത്

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയില്‍ ഇളവ്‌

പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിച്ചും ആദായ നികതി റിട്ടേണുകൾ സമർപ്പിക്കാം

വലിയ രീതിയിലുള്ള പണമിടപാടുകള്‍ നിരുല്‍സാഹപ്പെടുത്താന്‍ ടിഡിഎസ് ഈടാക്കും. ഒരു വര്‍ഷം ബാങ്കില്‍ നിന്ന് 1 കോടിയില്‍ അധികമായി പണമിടപാട് നടത്തുന്നവര്‍ക്കാണ് ഇത് ബാധകമാവുക

ഇന്ത്യയുടെ വിദേശ കടം അഞ്ച് ശതമാനത്തില്‍ താഴെ; ഇന്ത്യയുടെ കരുത്തെന്ന് മന്ത്രി

കാഴ്ച പരിമിതിയുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്ന ഒന്ന്,രണ്ട്, അഞ്ച്, 10,20 രൂപയുടെ പുതിയ കോയിനുകള്‍ പുറത്തിറക്കും

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയിലധികം പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് ഈടാക്കും

ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല

ഈ വര്‍ഷത്തെ ധനക്കമ്മി 3.3 ശതമാനമായി കുറഞ്ഞെന്ന് ധനമന്ത്രി, 3.4-ല്‍ നിന്നാണ് 3.3 ആയി കുറഞ്ഞത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top