ഇടുക്കി: നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് കൂട്ടുപ്രതിയായ മഞ്ജുവിന്റെ മൊഴി. പണമിടപാട് എല്ലാം നടത്തിയത് രാജ്കുമാറാണ്. പണം കൈമാറിയത് മലപ്പുറം സ്വദേശിക്കാണെന്നും മഞ്ജു പറഞ്ഞു. കുമളിയില്‍ കൊണ്ടുപോയാണ് പണം കൊടുത്തിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു. നാട്ടുകാര്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടില്ലെന്നും പോലീസ് സ്റ്റേഷനിലേക്ക് ആരോഗ്യവാനായിട്ടാണ് പോയതെന്നും മഞ്ജു പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ആള്‍ക്കാരില്‍ നിന്ന് വാങ്ങിയ പണം സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടില്ലെന്നും മഞ്ജു പ്രതികരിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)