Latest News

മിസോറാമില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് 2 കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

ഐസ്‍വാള്‍: മിസോറാമിലെ ഐസ്‍വാളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . 

തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ലാല്‍നുന്‍ഫെലി(13), സയ്‍നിംഗ്‍ഗ്ലോവി (52), ലാല്‍പെക്സംഗ (8) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.ചൊവ്വാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top