Breaking News

സഭാ തര്‍ക്കം; സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി; വിധി മറികടന്നാല്‍ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കും

ന്യൂഡല്‍ഹി: സഭാ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്ക്കുമെന്നും ജസ്റ്റിസ് മിശ്ര മുന്നറിയിപ്പ് നല്‍കി. കട്ടച്ചിറ, വരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേ ആണ് കോടതിയുടെ വിമര്‍ശം.

ബിഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളരെ ക്ഷുഭിതനായാണ് ജസ്റ്റിസ് മിശ്ര കോടതിയില്‍ പ്രതികരിച്ചത്. കേരള സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോ എന്ന് ചോദിച്ച കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇനിയും ക്ഷമിക്കാന്‍ കഴിയില്ലെന്നും കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാന്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top