തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി ഗായിക റിമി ടോമി. ഒരു പരിപാടിയ്ക്കിടെയാണ് റിമി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞത്.പിതാവിന്റെ സുഹൃത്ത് കണ്ടതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും റിമി കൂട്ടിച്ചേര്‍ത്തു.
‘ഊട്ടിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായതിനാല്‍ ഞങ്ങള്‍ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്ക്കുമ്പോള് പപ്പയുടെ കൂട്ടുകാരന് കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചു. അല്ലെങ്കില്‍ അന്നേ അവര്‍ ചാക്കില്‍ കെട്ടി കൊണ്ടു പോകുമായിരുന്നു.’ റിമി പറഞ്ഞു.