മലപ്പുറം: മലപ്പുറം ഐക്കരപ്പടിയില്‍ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച. വെങ്ങാവ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്നാണ് ഗ്യാസ് ചോര്‍ന്നത്. ഇതു കാരണം കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ ഗതാഗതം തടഞ്ഞു.
ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.