Latest News

ഇമാംബറ പ്രവേശിക്കുന്നവര്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുത്: ലക്‌നോ ജില്ലാ കോടതി

ലക്നൗ: ലക്നൗവിലെ ചരിത്ര പ്രാധാന്യമുള്ള ഇമാംബറയില്‍ പ്രവേശിക്കുന്നവര്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ലക്നൗവിലെ ജില്ലാകോടതി മജിസ്ട്രേറ്റ്. ലക്നൗവിലെ ശിയ നേതാക്കന്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ മിതമായ മേല്‍വസ്ത്രങ്ങളോ ധരിക്കുന്നവര്‍ക്ക് ലക്നൗവിലെ ചെറിയ ഇമാംബറിലും വലിയ ഇമാംബറിലും പ്രവേശനമില്ല. സന്ദര്‍ശകര്‍ അവരുടെ ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ഈ സ്മാരകം കാണാനെത്തുമ്പോള്‍ മനസ് ശുദ്ധമായിരിക്കണം- കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു.

ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ആരെങ്കിലുമെത്തിയാല്‍ അവരെ തടഞ്ഞ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഗാര്‍ഡുകളും ഗൈഡുകളും തയ്യാറാകണമെന്നും മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. കൂടാതെ സ്മാരകത്തിന്റെ ഫോട്ടോകളും വീഡിയോയും പകര്‍ത്തുന്നതും മജിസ്ട്രേറ്റ് തടഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top