ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ ഡോക്ടറെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. മദ്യലഹരിയിലായിരുന്ന ഡോക്ടര്‍ റോഡപകടത്തില്‍ പരിക്കേറ്റയാളെ ചികില്സിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണം.
രോഗിയുടെ ഭിന്ന ശേഷിക്കാരനായ സഹോദരനെ ഡോക്ടര്‍ അടിച്ചുവെന്നും അതിനു ശേഷമാണ് നാട്ടുകാര്‍ ഡോക്ടറെ മര്‍ദിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ തങ്ങള്‍ ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ 10000 രൂപ ആവശ്യപ്പെട്ടെന്നും ബന്ധുകള്‍ പറഞ്ഞു. 5000 രൂപ നല്‍കിയെന്നും എന്നാല്‍ ഒന്നും ചെയ്യാത്തതിന് തുടര്‍ന്ന് 5000 രൂപ കൂടി നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
#WATCH Kasganj: A doctor at Community Health Centre who was allegedly in an inebriated state was beaten up by public yesterday. Relative of a patient says, “My relative was injured in a road accident, the doctor didn’t attend him & instead fell on him.” pic.twitter.com/vIWjybUY4r
— ANI UP (@ANINewsUP) June 28, 2019