Kerala

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ബേബി മാര്‍ട്ടിന് ജോയ് ആലുക്കാസിന്റെ കൈത്താങ്ങ്; 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി

കാലടി: ജോയ് ആലുക്കാസ് ഫൗണ്ടേഷനും ജോയ് ആലുക്കാസ് ട്രസ്റ്റും കൈകോര്‍ത്തപ്പോള്‍ 90 ദിവസം കൊണ്ട് ബേബി മാര്‍ട്ടിനും കുടുംബത്തിനും പ്രളയം അനുഗ്രഹമായി മാറുന്നതു പോലുള്ള ഒരു സ്വപ്‌ന ഭവനത്തിന്റെ താക്കോല്‍ ലഭിച്ചു.ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ പ്രളയം വീട് കൂടി തൂത്തെറിഞ്ഞ് കളഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ കര്‍ത്താവിന്റെ അനുഗ്രഹമായി ജോയ് ആലുക്കാസ് കുടുംബം ആശ്വാസം നല്‍കുകയായിരുന്നുവെന്ന് ബേബി പറഞ്ഞു.

കാലടി സെന്റ് ജോര്‍ജ് ചര്‍ച്ച് വികാരി ഫാ.ജോണ്‍ പുതുവ വീടിന്റെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു. ആലുക്കാ
കുടുംബ ട്രസ്റ്റ് പ്രസിഡന്റ് ജെയിംസ്,കാഞ്ഞൂര്‍ രണ്ടാം വാര്‍ഡ് മെമ്പര്‍ ആല്‍ബിന്‍ ആന്റണി,പഞ്ചായത്ത് പ്രസിഡന്റ് എംപി ലോനപ്പന്‍,ഷോറൂം മാനേജര്‍ മനോജ് സക്കറിയ എന്നിവര്‍ പങ്കെടുത്തു.ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ് വീടിന്റെ താക്കോല്‍ കൈമാറി.

കേരളത്തില്‍ പ്രളയാനന്തരം 250 വെച്ചുകൊടുക്കുന്ന ബൃഹദ് പദ്ധതിയില്‍ ഇതുപോലൊരു സഹായം നാട്ടുകാരില്‍ നിന്ന് വേറൊരു നിര്‍മ്മാണത്തിലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിലെത്തിയവര്‍ക്കും സഹായിച്ചവര്‍ക്കും ബേബി നന്ദി പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top