വിനീത് ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുമ്പളങ്ങി നൈറ്റ്സ് താരം മാത്യു തോമസും, ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്ലാന്‍ ജെ സ്റ്റുഡിയോസ് ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന് ടി ജോണ്‍, ഷെബിന്‍ ബെക്കര്‍,ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു ഗിരീഷ് എ ഡി സംവിധാനം ചെയുന്ന ചിത്രം ജൂലൈ അവസാനം പ്രദര്‍ശനത്തിന് എത്തും.