Latest News

മുനിസിപ്പാലിറ്റി ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ച് ബി.ജെ.പി നേതാവിന്റെ മകന്‍

ഇന്‍ഡോര്‍: മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ച് ബി.ജെ.പി എം.എല്‍.എ കൈലാഷ് വിജയവര്‍ഗിയയുടെ മകന്‍ ആകാശ് വിജയവര്‍ഗിയ. പോലീസുകാര്‍ നോക്കിനില്‍ക്കെ ആകാശ് ഇയാളെ ബാറ്റ് വച്ച് നിരവധി തവണ അടിക്കുകയായിരുന്നു.

ക്യാമറയുമായി മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും കൂടിയിട്ടും ആകാശ് മര്‍ദ്ദനം നിര്‍ത്തിയില്ല.
നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്നത് തടയാനും ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് പൊളിച്ചുമാറ്റാനുമായിരുന്നു മുനിസിപ്പല്‍ ഓഫീസര്‍ തന്റെ സംഘത്തോടൊപ്പം എത്തിയത്. ഇതിനിടെ ഇയാള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചു എന്നാരോപിച്ചുകൊണ്ടാണ് ആകാശ് ഇയാളെ മര്‍ദ്ദിച്ചത്.

താന്‍ ഇനിയും തല്ലുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നുമാണ് സംഭവശേഷം ആകാശ് മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിയും ഗുണ്ടായിസവും അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ആകാശ് പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top