Latest News

സെല്‍ഫിയെടുക്കുന്നവര്‍ക്ക് പണികിട്ടും; പുതിയ നിയമവുമായി യുഎഇ

ദുബായ്: യുഎഇയില്‍ സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ. അനുമതിയില്ലാതെ സെല്‍ഫിയെടുത്താല്‍ തടവും 500,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം.

സെല്‍ഫിയെടുക്കുമ്പോള്‍ അതില്‍ അപരിചിതരും പെട്ടിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പിന്നീട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുമ്പോള്‍ അത് സ്വകാര്യതയുടെ ലംഘനമായിരിക്കും. മറ്റൊരാളുടെ സ്വകാര്യത ലംഘിക്കുന്നത് യുഎഇയിലെ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നതിനാലാണ് സെല്‍ഫിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വിവാഹ ചടങ്ങുകളിലും മറ്റ് സ്വകാര്യ പരിപാടികള്‍ക്കിടയിലും വെച്ച് ചിത്രങ്ങള്‍ പകര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ കേസുകളുടെ എണ്ണം മൂന്ന് വര്‍ഷമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top