ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് പിഴശിക്ഷ. അഫ്ഗാനെതിരായ മത്സരത്തില്‍ അമിത അപ്പീല്‍ നല്‍കിയതിനും അംപയറിനോട് തര്ക്കിച്ചതിനുമാണ് ശിക്ഷ വിധിച്ചത്. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി ശിക്ഷിച്ചത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റമാണ് കോഹ്ലിക്കെതിരെ ചുമത്തിയത്. അംപയര്‍ അലീം ദാറുമായി തര്‍ക്കിച്ച കോഹ്ലിക്ക് മാച്ച് ഫീയുടെ 25 ശതമാനം തുകയോടൊപ്പം ഒരു ഡീ മെറിറ്റ് പോയിന്റും പിഴയായി ചുമത്തി. ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റം കോഹ്ലി ചെയ്തുവെന്ന മാച്ച് റഫറി ക്രിസ് ബ്രോഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണിത്.
വിരാട് കോഹ്ലിക്ക് പിഴശിക്ഷ
By
June 23, 2019 3:37 pm