Latest News

സിഖ്‌ മതഗ്രന്ഥത്തെ അപമാനിച്ചയാള്‍ ജയിലില്‍ കൊല്ലപ്പെട്ടു; പഞ്ചാബില്‍ സുരക്ഷ ശക്തിപ്പെടുത്തി

അമൃത്സര്‍: സിഖുകാരുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചാബില്‍ സുരക്ഷ ശക്തിപ്പെടുത്തി. 2015ല്‍ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അപമാനിച്ച കേസില്‍ ജയിലിലായ മൊഹിന്ദര്‍ പാല്‍ ബിട്ടു (49) ആണ് കൊല്ലപ്പെട്ടത്. പട്യാലയിലെ ന്യൂ നാഭ ജയിലിനുള്ളില്‍ വെച്ച് രണ്ട് തടവുപുള്ളികളാണ് മൊഹീന്ദര്‍ പാല്‍ ബിട്ടുവിനെ കൊലപ്പെടുത്തിയത്.

ജയില്‍ സെല്ലിലെ ജനാലയുടെ കമ്പി ഊരിയെടുത്ത് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബിട്ടുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അന്വേഷണത്തിന്‌ ഉത്തരവിട്ടു.
ഇതേതുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടായാല്‍ നേരിടാന്‍ ബിഎസ്എഫ്, ദ്രുതകര്‍മ സേന എന്നിവയുടെ 12 കമ്പനി സൈനികരെ വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മൊഹിന്ദര്‍ പാല്‍ ബിട്ടു ദേരാ സച്ചാ സൗദ വിഭാഗത്തില്‍പ്പെട്ടയാളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top