Kerala

പ്രളയം തകര്‍ത്ത സുരേന്ദ്രന്റെ കുടുംബത്തിന് 90 ദിവസം കൊണ്ട് വീടൊരുക്കി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍

വേളാങ്കണ്ണി യാത്രയിലെ ആക്‌സിഡന്റില്‍ ശരീരം തളര്‍ന്ന് ചലിക്കാനാവാതെ കഴിയുന്ന സുരേന്ദ്രന്റെ വീട് പ്രളയം തകര്‍ത്തെറിഞ്ഞപ്പോള്‍ 90 ദിവസം കൊണ്ട് വീടൊരുക്കി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍. പൊതുവെ താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന അങ്കമാലി മള്ളുശ്ശേരി കോളനിയിലെ സുരേന്ദ്രന്റെ വീട് വര്‍ഷത്തില്‍ മൂന്നും നാലും തവണ വെള്ളം കേറുന്ന വീടായിരുന്നു.

ചലിക്കാനാവാതെ കിടക്കുന്ന സുരേന്ദ്രനെ എല്ലാ മഴയത്തും മാറ്റി താമസിക്കുക ശ്രമകരമായ ഒരു കാര്യമായിരുന്നുവെന്ന് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശാന്തി ഷാജു പറഞ്ഞു. ഒരാള്‍ പൊക്കത്തില്‍ തറ പണിത് അതിന് ശാശ്വത പരിഹാരം കണ്ട് പണി തീര്‍ത്ത ഈ വീട്‌ ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിനുണ്ടായതിന്റെ പ്രതീകമാണെന്ന് മെമ്പര്‍ കൂട്ടിചേര്‍ത്തു.

ഒരാളെ സഹായിക്കാന്‍ ഒരാള്‍ തയ്യാറാകുമ്പോള്‍ ഒരു സമൂഹം അത് ഏറ്റെടുക്കാന്‍ കൂടെ നില്‍ക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീടെന്ന് ജോയ് ആലുക്കാസ് അങ്കമാലി ഷോറൂം മാനേജര്‍ മനോജ് സക്കറിയ പറഞ്ഞു.

ജോയ് ആലുക്കാസിന്റെ മറ്റു പ്രവര്‍ത്തനങ്ങളെപ്പറ്റി ജോളി സില്‍ക്‌സ്‌ മാനേജര്‍ അലക്‌സ് ടി എല്‍ പറഞ്ഞു. നാട്ടുകാരുടെ കൂട്ടായ പ്രവര്‍ത്തനം ഇതുപോലെ എല്ലാ കാര്യത്തിനും ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

സുരേന്ദ്രന്റെ മകള്‍ വിഷ്ണുപ്രിയയുടെ നന്ദി പ്രകാശനം അവിടെ കൂടിയവരുടെ കണ്ണ് നിറയിപ്പിച്ചു. ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ട് വരം നല്‍കിയപോലെ കിട്ടിയ ഈ വീട് യഥാര്‍ത്ഥമാണോ സ്വപ്‌നമാണോ എന്ന് വിശ്വസിക്കാവുന്നതിനപ്പുറമാണെന്നും ഇതിനുകാരണക്കാരായ ജോയ് ആലുക്കാസിനെയും സഹായികളായ നാട്ടുകാരെയും ജീവിതത്തില്‍ മറക്കില്ലെന്നും വിഷ്ണുപ്രിയ നിറകണ്ണുകളോടെ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top