Latest News

കേന്ദ്ര മന്ത്രിയുടെ മകനെ കൊലപാതകശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു


ഭോപ്പാല്‍: കേന്ദ്രസഹമന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിന്റെ മകനെ കൊലപാതകശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ നരസിംഗ്പൂരിലുണ്ടായ ഏറ്റുമുട്ടലിനിടെ നാല് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിലാണ് അറസ്റ്റ്. ഒരു ബിജെപി എംഎല്‍എയുടെ മകനും കേസില്‍ പ്രതിയാണ്.

പ്രഹ്ളാദ്സിങ്ങിന്റെ മകന്‍ പ്രബല്‍ പട്ടേലും ഏഴുപേരും ചേര്‍ന്ന് നാല് പേരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ ഈശ്വര്‍ റായി എന്ന അമ്പതുകാരന്റെ നില അതീവഗുരുതരമാണ്. പ്രബലിനോടും സുഹൃത്തുക്കളോടും രണ്ട് യുവാക്കള്‍ കയര്‍ത്തുസംസാരിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ പ്രകോപിതരായതും അക്രമം നടത്തിയതും.
പ്രതിയെ ജൂലൈ 1 വരെ കോടതി റിമാന്‍ഡ് ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീപ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top