Breaking News

മൂന്ന് നഴ്സിംഗ് വിദ്യാർത്ഥിനികളിലൊരാൾ പീഡനത്തിനിരയായി

പത്തനംതിട്ട:മൂന്ന് നഴ്സിംഗ് വിദ്യാർത്ഥിനികളിലൊരാൾ പീഡനത്തിനിരയായി. അടൂരിൽ നിന്ന് കാണാതായി രത്നഗിരിയിൽ നിന്ന് കണ്ടെത്തിയ ആയുർവേദ നഴ്സിംഗ് വിദ്യാർത്ഥിനികളിലൊരാൾ പീഡനത്തിരയായെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു.മലപ്പുറം വഴിക്കടവിലെ വാടക വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.

നിലമ്പുർ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു 

വിദ്യാർത്ഥിനികൾക്കൊപ്പം ഉണ്ടായിരുന്ന 2 യുവാക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

രണ്ടു പെൺകുട്ടികളെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക‌് മാറ്റിയിട്ടുണ്ട്. ഒരാളെ മാതാപിതാക്കളോടൊപ്പം വിട്ടു. ഈ മാസം 13നാണ് ഇവരെ കാണാതായത്. തുടർന്ന് സ്ഥാപനം ഉടമ അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top