ലോകകപ്പില്‍ ഇന്ന് ഇന്ത്യ- പാക്ക് പോരാട്ടം നടക്കും. വൈകീട്ട് മൂന്നിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. ഇരുരാജ്യങ്ങളുടേയും ആരാധകര്‍ക്കൊപ്പം വിന്‍ഡീസ് താരം ക്രിസ് ഗെയ്ലും മത്സരം കാണാന്‍ തയ്യാറായിക്കഴിഞ്ഞു. വ്യത്യസ്തമായൊരു സ്യൂട്ടധരിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഗെയ്ല് ആവേശത്തിനൊപ്പം ചേര്‍ന്നത്. ഗെയ്ല് ധരിച്ച കോട്ടിന്റെ ഒരു കൈയുടെ ഭാഗത്ത് പാകിസ്താന്റെ പതാകയുടെ നിറവും മറുഭാഗത്ത് ഇന്ത്യന്‍ പതാകയുടെ നിറവുമാണുള്ളത്.
ഇന്ത്യയോടും പാകിസ്താനോടും എനിക്ക് സ്നേഹവും ബഹുമാനവുമുണ്ട്. കഴിഞ്ഞ ജന്മദിനത്തിലെ പാര്‍ട്ടിക്ക് ധരിച്ച, എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്യൂട്ട് ആണിത്. ഗെയ്ല് ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ പറയുന്നു.
🔥 The #UniverseBoss is ready for #INDvPAK. pic.twitter.com/pcm9pfsa7b
— Cricket World Cup (@cricketworldcup) June 15, 2019