ബംഗളുരു: കടം വാങ്ങിയ പണം തിരിച്ചു നല്കാത്തതിനാല് യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് അപമാനിച്ചു. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ കൊള്ളീഗലിലാണു സംഭവം.
നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് പണം നല്കിയവരില് ചിലര്‍ രാജാമണി എന്ന യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടത്. പ്രദേശത്ത് ഒരു ചെറിയ ഹോട്ടല്‍ നടത്തുന്ന രാജാമണിക്ക് ചിട്ടി ഇടപാടുകളുമുണ്ട്. 50000 രൂപയാണ് കടം വാങ്ങിയിരുന്നത്. സംഭവത്തില്‍ പോലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തു.
#WATCH A woman was tied to a pole in Kodigehalli, Bengaluru, yesterday, allegedly for not repaying a loan she took. Police have arrested 7 people in connection with the incident. #Karnataka pic.twitter.com/jpwX3Cr0Gu
— ANI (@ANI) June 14, 2019