Health

വാഴപ്പഴം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ


കൊച്ചി: പ്രകൃതി മനുഷ്യന് കനിഞ്ഞു നല്‍കിയ മാന്ത്രിക ഫലം, അതാണ് വാഴപ്പഴം. വളരെയേറെ പോഷകഗുണങ്ങളും സവിഷേതകളുമുണ്ട് വാഴപ്പഴത്തിന്. നമുക്കറിയാമല്ലോ മുറ്റത്തും പറമ്പിലുമെല്ലാം വലിയ പരിചരണം ഒന്നും നല്‍കാതെ തന്നെ വാഴപ്പഴം വിളയിച്ചെടുക്കാന്‍ സാധിക്കുമെന്ന കാര്യം. 100 ഗ്രാം പഴം കഴിക്കുമ്പോള്‍ 90 കലോറി ഊര്‍ജം നമുക്ക് ലഭിക്കുമത്രെ.

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു- നാരുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. വാഴപ്പഴത്തില്‍ ധാരാളം നാരുകളടങ്ങിയിരിക്കുന്നു.

പുകവലി നിര്‍ത്താന്‍ സഹായിക്കുന്നു- ധാതുക്കളായ പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും മഗ്‌നീഷ്യത്തിന്റെയും സാന്നിധ്യം ഈ പഴത്തിലുള്ളതിനാല്‍ തന്നെ നമ്മുടെ ശരീരത്തിലുള്ള നികോട്ടിനെ എടുക്കാന്‍ സഹായിക്കുന്നു.

അമിതഭാരം ഇല്ലാതാക്കുന്നു- വാഴപ്പഴവും ഒപ്പം പാലും കഴിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള അമിതഭാരം കുറയ്ക്കാന്നു.

രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തുന്നു- ഉപ്പ് കൂടുമ്പോള്‍ രക്തസമ്മര്‍ദം കൂടുന്നു. പഴത്തില്‍ ഉപ്പിന്റെ അംശം വളരെ കുറവാണ് കൂടാതെ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുമാണ്. അതില്‍ തന്നെ രക്തസമ്മര്‍ദ്ദത്തെ ക്രമപ്പെടുത്താന്‍ വാഴപ്പഴം സഹായിക്കുന്നു.

ഉര്‍ജസ്വലത നിലനിര്‍ത്തുവാനും ഉന്മേഷത്തോടെ തുടരുവാനും സഹായിക്കുന്നു- വാഴപ്പഴത്തിന്റെ കൂടെ അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉന്മേഷമുണ്ടാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top