Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടാമത്‌ കല്യാണം കഴിക്കണ്ട; വിവാഹം വിലക്കി സംസ്ഥാന സര്‍ക്കാര്‍


തൃശ്ശൂര്‍: ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടാമതും വിവാഹം ചെയ്യരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഒരേ സമയം, ഒന്നില്‍ക്കൂടുതല്‍ ആളുകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജീവനക്കാര്‍ക്കുള്ള പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. രണ്ടാം വിവാഹത്തിനായി എറണാകുളം സ്വദേശിയായ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കാണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ഉത്തരവ്.

ആദ്യഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിലും നിയമപ്രകാരം വിവാഹബന്ധം വേര്‍പിരിയാതെ രണ്ടാം വിവാഹത്തിന് അനുവദിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ അപേക്ഷ. മുസ്ലിം വ്യക്തിനിയപ്രകാരം രണ്ടാമതും വിവാഹം കഴിക്കാമെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയമപ്രകാരമുള്ള രണ്ടാം വിവാഹത്തിന് സര്‍ക്കാര്‍ അനുമതി വേണം. ഈ അപേക്ഷ പരിഗണിച്ച പൊതുമരാമത്തുവകുപ്പ് ഭരണവിഭാഗം ഉത്തരവിറക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top