അലിഖഢ്: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കള്‍ കടംവാങ്ങിയ പണം തിരികെകൊടുക്കാന്‍ വൈകിയതിന് രണ്ടുവയസുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുത്തു. 10,000 രൂപ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ തപ്പാലിനടുത്താണ് സംഭവം.
പെണ്‍കുട്ടിയെ കാണാതായതിന്റെ മൂന്നാം ദിവസമാണ് വീടിനടുത്തുള്ള ഗ്രൌണ്ടില്‍നിന്നും മൃതദേഹം കണ്ടെത്തിയത്. തെരുവുനായ കടിച്ച നിലയിലായിരുന്നു മൃതദേഹം. അയല്‍ക്കാരായ രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്തു.