ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതിനു പിന്നാലെ പാര്‍ട്ടിയ്ക്കുള്ളിലെ തമ്മിലടി പുറത്ത്. മകന് വൈഭവ് ഗഹ്ലോട്ടിന്റെ പരാജയത്തിന് കാരണം പി.സി.സി അധ്യക്ഷന്‍ സച്ചിന് പൈലറ്റാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം സച്ചിന് പൈലറ്റ് ഏറ്റെടുക്കണമെന്നും ഗഹ്ലോട്ട് ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രൂക്ഷമായതാണ് രാജസ്ഥാന് കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത. മുഖ്യമന്ത്രി പദത്തിനായി അശോക് ഗഹ്ലോട്ടും സച്ചിന് പൈലറ്റും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറു മാസത്തിന് ശേഷം വന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ പരസ്പരം പഴിചാരുകയാണ് നേതാക്കള്‍.