കോഴിക്കോട്: കോഴിക്കോട് ബീച്ച് പരിസരത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പ്പന നടത്തുന്ന ഫുള്‍ജാര്‍ സോഡ വില്‍പ്പന കേന്ദ്രത്തിനെതിരെ നടപടി. വൃത്തിഹീനമായ രീതിയില്‍ തയ്യാറാക്കി വിറ്റിരുന്ന ഫുള്‍ജാര്‍ സോഡ ആരോഗ്യവിഭാഗം പിടിച്ചെടുത്തു.
തിങ്കളാഴ്ച രാത്രിയില്‍ ബീച്ചില്‍ ഫുള്‍ജാര്‍ സോഡ കഴിക്കാനെത്തിയ യുവാവ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ആര് എസ് ഗോപകുമാര്‍ നൈറ്റ് പട്രോളിങ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗമെത്തി സോഡ തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പിടിച്ചെടുത്തു