Kerala

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ തൃശൂരില്‍ നിര്‍മ്മിച്ച നാലാമത്തെ ഭവനത്തിന്റെ താക്കോല്‍ദാനം നടന്നു

കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജോയ് ഹോംസ് പദ്ധതിയിലെ തൃശ്ശൂര്‍ ഡിവിഷനിലെ നാലാമത്തെ ഭവനത്തിന്റെ താക്കോല്‍ദാനം നടന്നു.

വീടിന്റെ താക്കോല്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ്, ചേലക്കരയിലെ വടക്കേക്കര വീട്ടില്‍ അമ്പിളി ഷിബുവിന് കൈമാറി.

സഹകരണമാണ് എല്ലാത്തിലും വലുതെന്നും,ചടങ്ങിലേക്ക് ഓടിയെത്തിത് സഹകരണത്തിന്റെ സന്തോഷത്തിലാണെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് പറഞ്ഞു.

ചടങ്ങില്‍ ജോയ് ആലുക്കാസ് റീട്ടെയ്ല്‍ മാനേജര്‍ രാജേഷ് കൃഷ്ണന്‍,ജോയ് ആലുക്കാസ് ഡിജിഎം( ഗ്രൂപ്പ് ട്രെയ്‌നിംഗ് ആന്റ് ടെവലപ്‌മെന്റ്) ജോര്‍ജ് ടിഎ, ജോയ് ആലുക്കാസ് റീജണല്‍ മാനേജര്‍ ജോസഫ്,ചേലക്കര ഒന്നാം വാര്‍ഡ് മെമ്പര്‍ സുപ്രിയ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top