Latest News

ബോട്ടുകള്‍ക്ക് മുന്നില്‍ കരണം മറിഞ്ഞ് തിമിംഗലം

ഓസ്ട്രേലിയ: ബോട്ടുകള്‍ക്ക് മുന്നില്‍ കരണം മറിഞ്ഞും വാലിട്ടിളക്കിയും വിനോദ സഞ്ചകരികള്‍ക്ക് ദൃശ്യവിരുന്ന് ഒരുക്കി തിമിംഗലം. ഓസ്ട്രേലിയയിലെ സിഡ്‌നി തുറമുഖത്തുനിന്നുമുള്ളതാണ് ഈ കാഴ്ച. ബോട്ടുകളില്‍ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നിലാണ് തിമിംഗലം മനോഹര പ്രകടനം കാഴ്ചവെച്ചത്.
ഫോട്ടോഗ്രാഫറായ ജോനാസ് ലീബ്ഷ്നറാണ് ഈ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. വിനോദ സഞ്ചാരികളും തിമിംഗലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. ഓരോ സീസണിലും മുപ്പതിനായിരത്തോളം തിമിംഗലങ്ങള്‍ സിഡ്നി തുറമുഖത്തുകൂടി കടന്നു പോകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top