തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സെറീനയുടെ മൊഴി പുറത്ത്. പലപ്പോഴായി 50 കിലോ സ്വര്‍ണ്ണം കടത്തി. സ്വര്‍ണ്ണം കടത്തിയവര്‍ക്ക് വിമാന ടിക്കറ്റും 20000 ദിര്‍ഹവും പ്രതിഫലമായി നല്കി. അഭിഭാഷകന്റെ ഭാര്യ വിനിത പല തവണ സ്വര്‍ണ്ണം കടത്തി. സ്വര്‍ണ്ണം കടത്തുന്നവര്‍ക്കൊപ്പം എസ്കോര്‍ട്ടായാണ് സെറീന സഞ്ചരിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശി ജിത്തുവാണ് സ്വര്‍ണ്ണം ഏല്‍പ്പിച്ചതെന്നും സെറീന മൊഴി നല്കി.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്; 50 കിലോ സ്വര്‍ണ്ണം കടത്തിയെന്ന് സെറീനയുടെ മൊഴി
By
June 1, 2019 2:07 pm