ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ന്യൂസിലാന്‍ഡിനെയും രണ്ടാം മത്സരത്തില്‍ ആസ്ട്രേലിയ അഫ്ഗാനിസ്ഥാനെയും നേരിടും. കാര്‍ഡിഫില്‍ വൈകിട്ട് 3 നാണ് ശ്രീലങ്ക- ന്യൂസിലാന്‍ഡ് മത്സരം.
മുന്‍ ചാമ്പ്യന്മാരും 2007, 2011 ലെ ഫൈനലിസ്റ്റുകളുമാണ് ശ്രീലങ്ക. മറുവശത്ത് കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡാണ്. കെയിന്‍ വില്യംസണും റോസ് ടെയ്റും നയിക്കുന്ന ബാറ്റിങ് നിരയാണ് ടീമിന്റെ കരുത്ത്, മാച്ച് വിന്നര്‍മാരായ ഓള് റൌണ്ടര്‍മാരും ട്രെന്റ് ബോള്‍ട്ട് , ടിം സൌത്തി സഖ്യം നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. ലസിത് മലിഗ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ ശ്രീലങ്കന്‍ ടീമിന് കരുത്താണ്.
ബ്രിസ്റ്റോളില്‍ വൈകീട്ട് 6 ന് അഫ്ഗാന് ഓസ്ട്രേലിയ പോരാട്ടം നടക്കും. വിലക്കിന് ശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ഓസ്ട്രേലിയക്ക് വേണ്ടി ഇറങ്ങും. മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാമ്പ എന്നിവര്‍ ഒന്നിക്കുന്ന ബോളിങ് നിര ശക്തമാണ്. റഷീദ് ഖാന്, മുഹമ്മദ് നബി, മുജീബ് ഉര് റഹ്മാന് എന്നീ സ്പിന്നര്‍മാരാണ് അഫ്ഗാനിസ്ഥാന്റെ കരുത്ത്. പരിശീലന മത്സരത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തിയത് ഈ ടീമിന് വിജയ പ്രതീക്ഷ നല്കുന്നു.