Latest News

പര്‍വ്വതാരോഹകരെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

പിത്തോരഗഡ്: ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറാന്‍ പോയ എട്ട് പര്‍വ്വതാരോഹകരെ കാണാനില്ല. ഏഴ് വിദേശ പര്‍വ്വതാരോഹകരെയും ഇന്ത്യാക്കാരനായ ലെയ്സണ്‍ ഓഫീസറെയുമാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

മുന്‍സിയാരിയില്‍ നിന്ന് മെയ് 13 നാണ് ഇവര്‍ യാത്ര തുടങ്ങിയത്. ഹിമാലയത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7434 അടി ഉയരത്തിലാണ് ഈ കൊടുമുടി. ഇവരെ കണ്ടെത്താന്‍ രക്ഷാ പ്രവര്‍ത്തകരുടെ ഒരു സംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചു.

മുന്‍സിയാരിയില്‍ നിന്ന് നന്ദ ദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്റര്‍ ദൂരം കാല്‍നടയായി നടക്കേണ്ടതുണ്ട്. നന്ദ ദേവി കൊടുമുടിയുടെ ഉയരത്തില്‍ വെള്ളിയാഴ്ചയും തിരികെ ബേസ് ക്യാംപില്‍ ഇന്ന് രാവിലെയുമായിരുന്നു സംഘം എത്തേണ്ടിയിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top