Latest News

അഞ്ചു വയസ്സുകാരി മകളെ കൊന്ന് ഓവനിലിട്ട് റോസ്റ്റ് ചെയ്ത പിതാവ് അറസ്റ്റില്‍

അഞ്ച് വയസ്സുകാരിയായ മകളെ കൊന്ന് ഓവനിലിട്ട് റോസ്റ്റ് ചെയ്ത പിതാവ് അറസ്റ്റില്‍. ഉക്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം. അപകടകരമായ രീതിയില്‍ മകള്‍ ഡാരിനയെ തള്ളിയിട്ട് കൊല്ലുകയായിരുന്നു.

പെണ്‍കുട്ടിയെ പിതാവ് ശക്തമായി തള്ളിയതോടെ തലയടിച്ച് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. ഇതോടെ തന്റെ കുറ്റകൃത്യം മറയ്ക്കാനായിരുന്നു പിതാവിന്റെ അടുത്ത ശ്രമം. കുഞ്ഞിന്റെ മൃതദേഹം ഓവനില്‍ ഇട്ട് ഇയാള്‍ കത്തിക്കുകയാണ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

50കാരനായ പവേല്‍ മകര്‍ചുകാണ് മകളെ കൊലപ്പെടുത്തിയത്. ഒന്‍പത് മാസത്തോളം സംഭവം മറച്ചുവെയ്ക്കുന്നതിലും ഇയാള്‍ വിജയിച്ചു. ഇയാളുടെ 41കാരിയായ ഭാര്യയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഒരുതവണ വീട്ടില്‍ എത്തിയപ്പോള്‍ മൂന്ന് വയസ്സുകാരനായ മകനെ പെണ്‍കുട്ടിയുടെ വേഷം കെട്ടിച്ച് ഡാരിന ജീവനോടെ ഉള്ളതായി തെളിയിക്കാനും ശ്രമിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top