Kerala

പ്രളയ ബാധിതര്‍ക്കായി ജോയ് ആലുക്കാസ് അങ്കമാലിയില്‍ നിര്‍മ്മിച്ചു നല്‍കിയ രണ്ട് വീടുകളുടെ താക്കോല്‍ കൈമാറി

നിര്‍മ്മാണം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ താക്കോല്‍ കൈമാറുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ എറണാകുളം അങ്കമാലി ഡിവിഷനിലെ രണ്ട് വീടുകളുടെ പാലുകാച്ചല്‍ ചടങ്ങും താക്കോല്‍ കൈമാറലും ഇന്ന് നടന്നു.കാലടി മാണിക്കമംഗലം പാലക്കപറമ്പില്‍ ശാന്തസുധാകരനും പറവൂര്‍ ചിറ്റാറ്റുകര കെകെ ശശിക്കുമാണ് പുതിയ വീടിന്റെ താക്കോല്‍ ലഭിച്ചത്. മാണിക്കമംഗലത്ത് നടന്ന താക്കോല്‍ ദാന ചടങ്ങില്‍ സെന്റ് റോക്കി മാണിക്കമംഗലം പള്ളി വികാരി ഫാ.ജെയിംസ് എറണാക്കല്‍ വീട്ടുവളപ്പില്‍ നടന്ന ചടങ്ങില്‍ താക്കോല്‍ കൈമാറി. കാലടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ അല്‍ഫോണ്‍സ,ജോയ് ആലുക്കാസ് അങ്കമാലി ഷോറൂം മാനേജര്‍ മനോജ് സക്കറിയ എന്നിവര്‍ പങ്കെടുത്തു.

വീട് നമ്പര്‍ പോലുമില്ലാത്ത കെകെ ശശിയ്ക്ക് പഞ്ചായത്ത് ഇടപെട്ട് അത് നല്‍കി, ആലുക്കാസിന്റെ ഇടപെടല്‍ കൂടിയായപ്പോള്‍ ഒരു കിടപ്പാടം ഉണ്ടാവുകയായിരുന്നുവെന്ന് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ നിഷാന്ത് പറഞ്ഞു.ആയിരം വീടുകളുടെ താക്കോല്‍ ദാനം തൊട്ടടുത്ത ദിവസം പറവൂരില്‍ മുഖ്യമന്ത്രി നടത്താനിരിക്കെ നൂലാമാലകള്‍കൊണ്ട് അര്‍ഹരായവര്‍ക്ക് വീട് ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ജോയ് ആലുക്കാസ് പോലുള്ളവര്‍ സഹായവുമായി വരുന്നത് സര്‍ക്കാരിനും ആശ്വാസമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടിഡി സൂധീര്‍ പറഞ്ഞു.

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഇന്‍ചാര്‍ജ് ജോര്‍ജ് വീടിന്റെ താക്കോല്‍ കൈമാറി.സിഎസ്ആര്‍ ആക്ടിവിറ്റിയുടെ ഭാഗമായി നടത്തുന്ന സേവനങ്ങളുമായി ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച ആളാണ് താനെന്നും ഇപ്പോള്‍ ആളുകളെ സഹായിക്കുകയെന്നത് ഓരോ ജോയ് ആലുക്കാസ് സ്റ്റാഫിന്റേയും പോലെ തന്റെയും ജീവിതചര്യയായി മാറിയെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.അങ്കമാലി ഷോറും മാനേജര്‍ മനോജ് സക്കറിയ, അലക്‌സ് ടിഎല്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ടിഎസ് രാജന്‍,വാര്‍ഡ് മെമ്പര്‍ അരൂഷ് എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top