250 മുതല്‍ 500 വരെ സിസി എന്ജിന് കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഹാര്‍ലി. ഇരുചക്രവാഹനങ്ങള്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ വിപണികളാണ് ലക്ഷ്യം. ഇതിനായി ഏഷ്യന്‍ രാജ്യങ്ങളിലെ നിര്‍മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നാണ് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഏഷ്യന്‍ വിപണികളില്‍ പിടിച്ചു നില്ക്കണെങ്കില് ചെറു എന്ജിന് ബൈക്കുകള്‍ വേണമെന്നാണ് ഹാര്‍ലിയുടെ നിഗമനം. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പ്രധാന എതിരാളിയായിരിക്കും ഹാര്‍ലിയുടെ ചെറു ബൈക്ക്. വിട്വിന്‍ എന്‍ജിനുള്ള ചെറു ബൈക്കുകള്‍ക്ക് വിലയും കുറവായിരിക്കും എന്നാണ് പ്രതീക്ഷ. 2022 ല്‍ പുതിയ ബൈക്കുകള്‍ വിപണിയിലെത്തും.