ഒരു സിനിമ കുടുംബത്തിലെ വ്യക്തി, സിനിമയെ ഏറെ ഇഷ്ടമാണ് എന്നാല്‍ പേടിയുമാണെന്ന് മമ്മൂട്ടിയുടെ മകള്‍ സുറുമി പറഞ്ഞു. ക്യാമറയുടെ മുമ്പില്‍ നില്ക്കാന് നാണമാണെന്നാണ് സുറുമി ഏഷ്യവില്ലെയുടെ അഭിമുഖത്തില്‍ പറഞ്ഞത്.
ഫോട്ടോഗ്രാഫിയോട് അല്പം കമ്പമുള്ളയാളാണ് സുറുമി. ഛായാഗ്രാഹകയാകുന്നതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. വാപ്പച്ചി നിര്‍ബന്ധിച്ചിട്ട് ഒരു കാര്യവും ചെയ്യിപ്പിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ പൂര്‍ണ പിന്തുണയുമായി നിന്നിരുന്നുവെന്ന് സുറുമി പറഞ്ഞു. നല്ലൊരു ചിത്രക്കാരിയായ സുറുമി ചിത്ര പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.